Sunday, March 18, 2007

പാക്കിസ്ഥാന്‍ കോച്ച് ദൂരൂഹ സാഹചര്യത്തില്‍ മരിച്ചു



കളിയെ കളിയായി കാണാന്‍ ഇന്ത്യക്കാര്‍ മറക്കുന്നോ?
ലോകകപ്പുമായി ബന്ധപ്പെട്ടുള്ള ഇന്നത്തെ പോസ്റ്റില്‍
ബാലു ഉന്നയിച്ച ചോദ്യം ഇതായിരുന്നു.
ഇന്നലത്തെ തോല്‍വിയുടെ പേരില്‍ ഇന്ത്യന്‍ താരങ്ങളുട
നേരെ ഉയരുന്ന പ്രതിഷേധത്തെക്കുറിച്ചാണ് ബാലു പരാമര്‍ശിച്ചത്.

ഇന്ത്യക്കാരെന്നല്ല, ആരും കളിയെ കളിയായി കാണാന്‍ തയാറാകുന്നില്ല എന്നതാണ്
സത്യം. ഈ സാഹചര്യത്തിന്‍റെ ഇരയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍
ബോവ് വൂമര്‍.ഇത് ഏഴുതുന്പോഴും വൂമറുടെ മരണകാരണം ദുരൂഹമാണ്.
ആത്മഹത്യയാണെന്നും ഹൃദയാഘാതമാണെന്നും സൂചനകളുണ്ട്.

എന്തായാലും ഒരു കാര്യം വ്യക്തമാണ്. ലോകകപ്പില്‍ ആദ്യം പുറത്തായ ടീമിന്‍റെ
പരിശീലകന്‍ എന്ന നിലയിലുള്ള അപമാനവും തന്‍റെ രക്തത്തിനുവേണ്ടി ഉയരാനിടയുള്ള
മുറവിളിയെക്കുറിച്ചുള്ള ഭീതിയുമാണ്(ഞെട്ടിപ്പിക്കുന്ന മറ്റെന്തെങ്കിലും വിവരം പുറത്തു വന്നില്ലെങ്കില്‍) ഈ ഇംഗ്ലീഷുകാരന്‍റെ മരണത്തില്‍ കലാശിച്ചത്.

തോല്‍വിയും വിജയവും കായിക ലോകത്ത് സര്‍വസാധാരണമാണ്. തോല്‍വിയുടെ പേരില്‍
ഒരു ജീവന്‍ വില നല്‍കേണ്ടിവരുന്നത് അതി ദാരുണവും

ക്രിക്കറ്റ് ലോകത്തിനൊപ്പം വൂമറുടെ വേര്‍പാടിലുള്ള വേദനയില്‍ പങ്കു ചേരുന്നു.

2 comments:

പതാലി said...

പാക്കിസ്ഥാന്‍ കോച്ച് ബോബ് വൂമര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

kusruthikkutukka said...

sO saaD :(
qw_er_ty