Sunday, August 03, 2008

ഹാന്‍സ് ക്രിസ്ത്യന്‍ ഓസ്ട്രോ- പരന്പര തുടങ്ങുന്നു






പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ കഥകളി പഠിച്ച്‌, നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസം തിരുമേനിയായി മാറിയ നോര്‍വെയില്‍നിന്നുള്ള 27കാരന്‍ ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോയുടെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹം കശ്‌മീര്‍ താഴ്‌വരയിലെ ചത്ത് ഹാല്‍‍ ഗ്രാമത്തില്‍ കണ്ടെത്തിയിട്ട്‌ ഈ മാസം 13ന്‌ 23 വര്‍ഷം തികയുന്നു. പത്രങ്ങളില്‍ വന്ന ചെറിയ വാര്‍ത്തകള്‍ക്കപ്പുറം ഹാന്‍സിനെക്കുറിച്ച്‌ അറിയാനുള്ള ആഗ്രഹമാണ്‌ ഏതാനും വര്‍ഷം മുന്‍പ്‌ എന്നെ ശ്രീകൃഷ്‌ണപുരത്ത്‌ എത്തിച്ചത്‌.

പിന്നീട്‌ ഹാന്‍സിന്‍റെ അമ്മ മാരിറ്റ്‌ ഹെസ്‌ബിയും സഹോദരി ആനറ്റും കൊച്ചിയില്‍ വന്നപ്പോള്‍ അവരോട്‌ സംസാരിക്കാനും അവസരം ലഭിച്ചു. അവിസ്‌മരണീയമായ ഒരു അന്വേഷണ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പര ഹാന്‍സിന് സ്‌മരണാഞ്‌ജലിയെന്നോണം ഇതാദ്യമായി പ്രസിദ്ധീകരിക്കുന്നു.
(ചിത്രങ്ങള്‍ക്ക് വിവിധ പ്രസിദ്ധീകരണങ്ങളോടും വെബ്സൈറ്റുകളോടും കടപ്പാട്)

1 comment:

പതാലി said...

പാലക്കാട്‌ ജില്ലയിലെ ശ്രീകൃഷ്‌ണപുരത്ത്‌ കഥകളി പഠിച്ച്‌, നാട്ടുകാരുടെ പ്രിയപ്പെട്ട ഹംസം തിരുമേനിയായി മാറിയ നോര്‍വെയില്‍നിന്നുള്ള 27കാരന്‍ ഹാന്‍സ്‌ ക്രിസ്‌ത്യന്‍ ഓസ്‌ട്രോയുടെ ശിരഛേദം ചെയ്യപ്പെട്ട മൃതദേഹം കശ്‌മീര്‍ താഴ്‌വരയിലെ ചത്ത് ഹാല്‍‍ ഗ്രാമത്തില്‍ കണ്ടെത്തിയിട്ട്‌ ഈ മാസം 13ന്‌ 23 വര്‍ഷം തികയുന്നു.
അവിസ്‌മരണീയമായ ഒരു അന്വേഷണ യാത്രയുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരമ്പര ഹാന്‍സിന് സ്‌മരണാഞ്‌ജലിയെന്നോണം ഇതാദ്യമായി ഇന്നുമുതല്‍ പ്രസിദ്ധീകരിക്കുന്നു.